ജോധ്പുര്‍: ലീവ് അനുവദിക്കാത്തതിന്റെ പേരില്‍ സര്‍വീസ് റിവോള്‍വറുമായി ക്വാര്‍ട്ടേഴ്സിന്റെ നാലാം നിലയില്‍ കയറിയ ജവാന് സ്വയം വെടിവച്ചു മരിച്ചു.നരേഷ് ജാട്ട് ആണു മരിച്ചത്. രാജസ്ഥാനിലെ ജോധ്പുരില്‍ പല്‍ദി ചിഞ്ചിയാനിലെ സിആര്‍പിഎഫ് ട്രെയിനിംഗ് സെന്ററിലാണു സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ 11നാണ് നരേഷ് ജീവനൊടുക്കിയത്. ഭാര്യയെയും കുട്ടിയെയും വെടിവച്ചുകൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ബാല്‍ക്കണിയില്‍ കയറി എട്ട് റൗണ്ട് ചുറ്റിനും വെടിയുതിര്ത്തശേഷമാണു ജീവനൊടുക്കിയത്.