ജമ്മുകാഷ്മീരിലെ അനന്ത്നാഗിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഭീകരരുമായി ഏഴു ദിവസമായി നടന്നു വരുന്ന ഏറ്റുമുട്ടല്‍ ഇതോടെ അവസാനിച്ചതായും തിരച്ചില്‍ തുടരമെന്നും ജമ്മുകാഷ്മീര്‍ ഡിജിപി വിജയ് കുമാര്‍ അറിയിച്ചു.കൊല്ലപ്പെട്ട ഭീകരരില്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ഖാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്ന് തിങ്കളാഴ്ച കണ്ടെടുത്ത മൃതദേഹം ലഷ്കറെ തയിബ ഭീകരൻ ഉസൈർ ഖാന്റേതാണെന്നു തിരിച്ചറിഞ്ഞതിനു പിന്നാലെയാണ്
. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിച്ചത് .
ബോംബിങ്ങിൽ തകർത്ത ഗുഹയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയപ്പോൾ ചിതറിയനിലയിൽ മൃതദേഹം കണ്ടിരുന്നു. സൈന്യം വീണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് അത് ഉസൈറിന്റെ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നും അതു തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
നിരവധി ഗ്രനേഡുകളുടെ ഷെല്ലുകളും പ്രദേശത്ത് ഉണ്ടെന്നും അതിനാൽ ജനങ്ങൾ അവിടെനിന്ന് പരമാവധി അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന നടിപടികളെ കുറിച്ച് പൊലീസ് ഇന്നാണ് മൗനം വെടിയുന്നത്. മൂന്നോ നാലോ ഭീകരർ കാടിനുള്ളിൽ അകപ്പെട്ടതായാണ് വിവരം ലഭിച്ചിരുന്നത്. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചു തിരച്ചിലും ആക്രമണവും സേന തുടരുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണു കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധാൻചോക്ക്, ജമ്മുകശ്മീർ ഡിഎസ്പി ഹുമയൂൺ ബട്ട്, എന്നിവരടക്കം നാലുപേരെ ഭീകരർ വധിച്ചതിനു പിന്നാലെ സൈനിക നടപടികൾ ആരംഭിച്ചത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം കാണാതായ മറ്റൊരു സൈനികൻ പ്രദീപിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.. ഓപ്പറേഷനിടെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനക്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ബട്ട് എന്നിവരും വീരമൃത്യു വരിച്ചിരുന്നു.