ശ്രീകാര്യം: ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയ ആളെ പൊലീസ് പിടികൂടി. മുരുക്കുംപുഴ താഴത്തില്‍ വീട്ടില്‍ വിനോദിനെ (44) യാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് പ്രതി യുവതിക്കു നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പാങ്ങപ്പാറ വെച്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.