കൊല്ലം : : മദ്യപാനം തടയാന്‍ ശ്രമിച്ച വിരോധത്തില്‍ യുവാവിനേയും സുഹൃത്തിനേയും കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു.പരവൂര്‍ കൂനയില്‍ സ്നേഹാലയം വീട്ടില്‍ സുജിത്ത്(36) ആണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. പൂതക്കുളം അജയ് നിവാസില്‍ ആദര്‍ശിനേയും സുഹൃത്ത് സുനീതിനേയും ആണ് ഇയാള്‍ കുത്തി പരിക്കേല്‍പിച്ചത്.പരവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ആദര്‍ശിന്‍റെ പിതാവ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ഓടെ സ്ഥാപനത്തിലെ സെക്യൂരിറ്റി റൂമിന് സമീപം ആദര്‍ശിന്‍റെ പിതാവും സുജിത്തും ചേര്‍ന്ന് മദ്യപിച്ചു. ഇത് മകനും സുഹൃത്തും ചേര്‍ന്ന് ചോദ്യം ചെയ്യുകയും ഇവരെ തടയാനും ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.അസഭ്യം വിളിച്ചു ആദര്‍ശിന്‍റെ മുഖത്തിടിച്ച പ്രതി കൈയില്‍ കരുതിയ കത്തി കൊണ്ട് നെഞ്ചില്‍ കുത്തി പരിക്കേല്‍പിച്ചു. തടയാന്‍ ശ്രമിച്ച സുനീതിനേയും കുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.