കണ്ണൂര്‍: കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണൂര്‍ പട്ടുവം മുതുകുട എല്‍പി സ്കൂളിന് സമീപം ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.ക്രെയിൻ ഓപ്പറേറ്റര്‍ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. തളിപ്പറമ്പ് അഗ്നിരക്ഷാസേന അംഗങ്ങള്‍ ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.