തിരുവനന്തപുരം: സ്വകാര്യ മേഖല കേന്ദ്രീകരിച്ച് മരുന്നുകമ്പനികള്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി.ഫാര്‍മസി കൗണ്‍സില്‍ വാരാഘാഷത്തിന്റെ സംസ്ഥാന തല ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ശാസ്ത്രം വളര്‍ന്നതോടെ ഫാര്‍മസിയിലും വലിയ മാറ്റമാണ് ഉണ്ടാകുന്നത്. കേരളത്തില്‍ പൊതു ജനാരോഗ്യ രംഗത്ത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നു ലഭ്യമാകുന്നത് വലിയ ആശ്വാസമാണെന്നും പി കെ ശ്രീമതി പറഞ്ഞു.