തിരുവനന്തപുരം: സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സഞ്ജിത്തിനെ പൊലിസ് ചോദ്യം ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളില്‍ വെച്ച് അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തര്‍ക്കമുണ്ടായെന്നുമാണ് സഞ്ജിത്തിന്റെ മൊഴി. വാക്കു തര്‍ക്കത്തിനിടെ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും മൊഴിയില്‍ നല്‍കി. ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തുപോയെന്നാണ് സഞ്ജിത്തിന്റെ മൊഴി. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അപര്‍ണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലിസ് പറയുന്നു.