കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വന്‍ പടക്ക ശേഖരം പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനില്‍ ലൈസന്‍സ് ഉള്ള പടക്ക വില്‍പനക്കാരുടെ അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയപാലത്തെ ഒരു ഗോഡൗണില്‍ പൊലീസ് എത്തി പരിശോധന നടത്തിയത്.പരിശോധനയില്‍ 69 കടലാസ്സ് പെട്ടികളിലായി 1500 കിലോഗ്രാം വിവിധ തരത്തിലുള്ള പടക്കങ്ങള്‍ കണ്ടെത്തി.വലിയ അളവില്‍ ഉള്ള പടക്ക ശേഖരം ആയതിനാല്‍ ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് 8 മണി വരെ നീണ്ടു. കോയമ്ബത്തൂര്‍ സ്വദേശിയായ ഒരാള്‍ നോവ ഏജന്‍സി എന്ന പേരില്‍ നടത്തുന്ന പാര്‍സല്‍ ഓഫീസില്‍ നിന്നാണ് പടക്കം കണ്ടെത്തിയത്.നിരവധി ആളുകളുടെ പേരില്‍ ശിവകാശിയില്‍ നിന്ന് വാങ്ങിയ പടക്കങ്ങള്‍ ആണ് ഇവയെന്നാണ് പൊലീസ് പറയുന്നത്. ലൈസന്‍സ് ഇല്ലാതെ വലിയ അളവില്‍ പടക്കം കൈവശം വെച്ചതിന് കടയുടമക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.