മുംബൈ: വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ കിടത്തി 12 കിലോമീറ്ററിലേറെ കാറോടിച്ചു പോയ ലഹരിമരുന്നിന് അടിമയായ യുവാവ് അറസ്റ്റില്‍. നവിമുംബൈയിലാണ് സംഭവം. സിഗ്‌നല്‍ തെറ്റിച്ചതിനു തടഞ്ഞ കാര്‍ നിര്‍ത്താതെ മുന്നോട്ടുപോകാന്‍ ഡ്രൈവര്‍ ആദിത്യ ബെംഡെ (23) ശ്രമിച്ചപ്പോഴാണു സിദ്ധേശ്വര്‍ മാലി എന്ന കോണ്‍സ്റ്റബിള്‍ ബോണറ്റിലേക്കു കയറിയത്.
വൈപ്പറില്‍ പിടിച്ചു ബോണറ്റില്‍ കിടന്ന ഇദ്ദേഹവുമായി 20 മിനിറ്റോളംഅപകടകരമായി വാഹനം ഓടിച്ചു. പൊലീസുകാര്‍ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം തടഞ്ഞാണ് ആദിത്യയെ പിടിച്ചത്. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു.