റോം : ഇറ്റലിയിലെ സാര്‍ഡിനിയയില്‍ ഹോട്ടലിന്റെ നാലാം നിലയിലെ ജനാലയില്‍ നിന്ന് വീണ പോളിഷ് മേയര്‍ക്ക് ദാരുണാന്ത്യം.പോളണ്ടിലെ ജാവോര്‍സെ പട്ടണത്തിലെ മേയറായ റൊഡൊസ്ലോ ഗ്രെഗോര്‍സ് ഓസ്റ്റകീവിഷ് ആണ് അബദ്ധത്തില്‍ താഴേക്ക് വീണത്. 44 കാരനായ ഇദ്ദേഹം ഉള്‍പ്പെടെയുള്ള പോളിഷ് സംഘം സാര്‍ഡിനിയയില്‍ ഒരു ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് എത്തിയത്. കാഗ്‌ലിയാരിയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ ജനലിന്റെ പടിയിലിരിക്കുമ്പോള്‍ ഇദ്ദേഹം ബാലന്‍സ് തെറ്റി താഴെ വീഴുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.