തിരുവനന്തപുരം: മൺപാത്രനിർമ്മാണ സമുദായങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവരാശിയുടെ ഏറ്റവും പ്രധാന കണ്ണിയാണ് പരമ്പരാഗത മൺപാത്ര നിർമ്മാണ വിഭാഗങ്ങളെന്നും പിന്നാക്ക വിഭാഗങ്ങളുടെ പൊതുവായ ഉന്നമനത്തിനായി ധാരാളം പദ്ധതി സർക്കാർ നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്. എസ് ) പതിനേഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് സുബാഷ് ബോസ് ആറ്റുകാൽ അധ്യക്ഷതവഹിച്ചു. എം. വിൻസൻ്റ് എംഎൽഎ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് എന്നിവർ മുഖ്യാതിഥിയായിരുന്നു. അഡ്വ.കെ.സോമപ്രസാദ് മുൻഎംപി, ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് , ടി.പി. കുഞ്ഞുമോൻ, ട്രഷറർ സി.കെ.ചന്ദ്രൻ, കെ. മോഹൻദാസ്, വിജയൻ പാടുകാട് , സുരേഷ് കുന്നത്ത്, സംസ്ഥാന ഭാരവാഹികളായ വി.വി. പ്രഭാകരൻ, കെ.ഭാസ്കരൻ, ഉണ്ണികൃഷ്ണൻ.എ.ജി, എം.കെ.രവി , ലതിക രവീന്ദ്രൻ, എസ്. സനൽകുമാർ, അനീഷ് .ജി.വെമ്പായം തുടങ്ങിയവർ പ്രസംഗിച്ചു.