റോഡില്‍ നിന്ന് കിട്ടിയ ഒന്നര പവന്റെ സ്വര്‍ണമോതിരം ഉടമയ്ക്ക് തിരികെ നല്‍കി സ്വര്‍ണക്കട ജീവനക്കാരന്‍

മാന്നാര്‍: റോഡില്‍ നിന്ന് കിട്ടിയ ഒന്നര പവന്റെ സ്വര്‍ണമോതിരം ഉടമയ്ക്ക് തിരികെ നല്‍കി സ്വര്‍ണക്കട ജീവനക്കാരന്‍ .മാന്നാര്‍ പുളിമൂട്ടില്‍ ജൂവലറി ജീവനക്കാരനായ കുരട്ടിക്കാട് കുളത്തിന്റെ കിഴക്കേതില്‍ അരുണാചലത്തിനാണ് (68) കഴിഞ്ഞ ദിവസം കുട്ടംപേരൂര്‍ കൊറ്റാര്‍കാവ് ദേവീക്ഷേത്രത്തിന് സമീപം റോഡില്‍നിന്നും സ്വര്‍ണ്ണമോതിരം കിട്ടിയ ത്. ഉടന്‍ തന്നെ മകനുമായി ചേര്‍ന്ന് മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മോതിരം ഏല്‍പിച്ചു.ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മോതിരത്തിന്റെ ഉടമ മാന്നാര്‍ ഇരമത്തൂര്‍ മിഥുന്‍ നിവാസില്‍ മധു പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും തുടര്‍ന്ന് മാന്നാര്‍ എസ്.എച്ച്‌.ഒ ജോസ് മാത്യുവിന്റെ സാന്നിധ്യത്തില്‍ അരുണാചലം മോതിരം മധുവിന് കൈമാറുകയും ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 − 7 =