നേമം: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് യുവാവിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു.പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വിപിനുള്പ്പെട്ട നാലംഗസംഘം ചൊവ്വള്ളൂര്‍ ജങ്ഷനില്‍ സ്ഥിരമായി ബൈക്ക് റേസിങ് നടത്തുന്നത് നാട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് സംഘം സ്ഥലത്ത് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.പരാതിയുടെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല പൊലീസ് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.