വർക്കല: ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചതിന് മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ വെട്ടൂരിലാണ് സംഭവം നടന്നത്.മേല്‍വെട്ടൂർ കയറ്റാഫിസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ(63) യാണ് മകൻ പ്രിജിത്ത് (39) മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍ച്ചത്. തലയില്‍ ആഴത്തിലുള്ള മുറിവില്‍ ഇരുപതോളം തുന്നലുകളുണ്ട്. മദ്യപിച്ചുവീട്ടിലെത്തിയ പ്രിജിത്ത് തനിക്കൊപ്പമിരുന്ന് മദ്യപിക്കാൻ അച്ഛനോട്ആവശ്യപ്പെടുകയായിരുന്നു. പ്രസാദ് ആവശ്യം നിരാകരിച്ചതിനെ തുടർന്ന് ഇരുവരും തമ്മില്‍ വഴക്കായി. പ്രകോപിതനായ പ്രിജിത്ത് വെട്ടുകത്തികൊണ്ട് പ്രസാദിന്റെ തലക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്ബോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.