തൃശൂര്‍: വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗത്തിനിടെ അധ്യാപിക വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. കൊരട്ടി എല്‍ എഫ് സി ജി എച് എസ് സ്‌കൂളിലെ രമ്യ (41) ആണ് മരിച്ചത്. വിടപറയല്‍ വേളയില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന ഉപദേശം നല്‍കുന്നതിനിടെയാണ് സംഭവം. 2012 മുതല്‍ ഇവിടെ പ്ലസ് ടു കണക്ക് അധ്യാപികയാണ്.
അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവര്‍ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല, ശരിയും തെറ്റും നിങ്ങള്‍ തന്നെ കണ്ടെത്തണം. ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താന്‍ ഇടവരുത്തരുത്’-രമ്യ ജോസിന്റെ അവസാന വാക്കുകളാണിത്. തിങ്കളാഴ്ചയാണ് സംഭവം. പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ കുഴഞ്ഞുവീണ രമ്യയെ സഹപ്രവര്‍ത്തകര്‍ സമീപത്തെ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ സമാനമായ രീതിയില്‍ രമ്യ കുഴഞ്ഞുവീണിരുന്നുവെന്നും അന്ന് നടത്തിയ പരിശോധനകളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും പറയുന്നു.
മൃതദേഹം തൃശൂര്‍ മെഡികലകോളജ് ആശുപത്രിയിലേക്ക് മാറ്റി