പുല്‍പള്ളി: പുല്‍പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിതെരുവിനടുത്ത വെള്ളക്കെട്ടിലാണ് കടുവയെ വനപാലകരടക്കം കണ്ടത്.കടുവശല്യത്തിനെതിരെ പുല്‍പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തും.
രാവിലെ ഏഴൂ മണിയോടെ മേത്രട്ടയില്‍ സജിയുടെ റബർ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി തോട്ടത്തില്‍ പരിശോധന നടത്തുന്നതിനിടെ ഇവരും കടുവയെ കാണുകയായിരുന്നു. കടുവക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലയാണിത്.