പാട്ന: ബീഹാറിലെ സരണ്‍ ജില്ലയിലെ ഛപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 17 പേര്‍ മരിച്ചു. ചികിത്സയിലുള്ള നിരവധി പേരുടെ നില ഗുരുതരമാണ്.ഛപ്രയിലെ വിവിധ ഗ്രാമങ്ങളിലുള്ള ഷാപ്പുകളില്‍ നിന്ന് മദ്യം കഴിച്ചവരാണ് രാത്രിയോടെ മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ദുരന്തത്തില്‍ ആറു പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. നാല് മാസം മുമ്പ് ഇവിടയുണ്ടായ മദ്യ ദുരന്തത്തില്‍ 12 പേര്‍ മരിച്ചിരുന്നു.മരണ കാരണം വിഷ മദ്യമാണെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം മദ്യ ദുരന്തത്തെത്തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനം പരാജയമായിരുന്നെന്നും പൊലീസിന്റെയും കള്ളക്കടത്തുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്നും മുന്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ തര്‍കിഷോര്‍ പ്രസാദ് ആരോപിച്ചു. ബീഹാര്‍ സര്‍ക്കാരാണ് ദുരന്തത്തിന് കാരണമെന്നും തന്റെ ഗ്രാമത്തില്‍ മാത്രം മൂന്ന് പേര്‍ മരിച്ചെന്നും ബി.ജെ.പി എം.എല്‍.എ ജനക് സിംഗ് ആരോപിച്ചു.