കുമരകം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ചുളഭാഗത്ത് തൈത്തറ നിധീഷിന്‍റെ ഭാര്യ രജിത (33) ആണ് ഇന്നലെ ഉച്ചയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.ചികിത്സാ പിഴവാണ് മരണകാരണം എന്നാരാേപിച്ച് ബന്ധുക്കള്‍ ആരാേഗ്യ മന്ത്രിക്കു പരാതി നല്‍കി വ്യഴാഴ്ച കടപ്പുറം വനിത – ശിശു ആശുപത്രിയിലായിരുന്നു പ്രസവം. സിസേറിയനു വേണ്ടി അനസ്തീഷ്യാ യുവതിക്കു നല്‍കിയിരുന്നു. ബോധം തിരിച്ചു കിട്ടാൻ വൈകിയതോടെ അന്നു തന്നെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കാേളേജില്‍ എത്തിച്ചിട്ടും അബോധാവസ്ഥയില്‍ തുടരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ ഉച്ചയാേടെ മരിച്ചു. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആണ്‍കുട്ടിയാണ്.മൂത്ത മകള്‍ അര്‍ച്ചന (8). മുഹമ്മ പൊന്നാട് പുത്തൻ പുരയ്ക്കല്‍ രവി – പെണ്ണമ്മ ദമ്പതികളുടെ മകളാണ് രജിത.