കൊച്ചി: ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫിസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്ബുധനാഴ്ച രാവിലെ ഏലൂർ വില്ലേജ് ഓഫിസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടം. വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റ് ജോസ് മേരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് പോയ ശേഷമാണ് അപകടം.
കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്.