എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ യുവതി മരിച്ചു

ആലപ്പാട് : ആലപ്പാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ യുവതി മരിച്ചു.ചെറിയഴിക്കല്‍, കാട്ടില്‍തെക്കതില്‍ രാജി (24) ആണ് മരിച്ചത്. രോഗബാധിതയായി ചികിത്സയിലായിരുന്നു രാജി. ഇവിടെ എച്ച്‌ വണ്‍ എന്‍ വണ്‍ റിപോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.രോഗബാധിതയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 39 പേരുടെ രക്തസാമ്പിൾ പരിശോധന നടത്തി. ഇതില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ക്ക് പ്രതിരോധ മരുന്നുകള്‍ ഇതിനകം വിതരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക പനി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അഴീക്കല്‍ തുറയില് ഈരപുറത്ത് വീട്ടില്‍ രാജേന്ദ്രന്‍-ശാലിനി ദമ്പതികളുടെ മകളും ചെറിയഴീക്കല്‍ കാട്ടില്‍ തെക്കതില്‍ സനിഷിന്റെ ഭാര്യയുമാണ് മരിച്ച രാജി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + 18 =