ന്യൂഡല്‍ഹി: കാമുകന്റെ 11വയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിലെ ബോക്സിലൊളിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.24 വയസുള്ള പൂജയെന്ന യുവതിയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു.അറസ്റ്റിന് പിന്നാലെ പൂജ കുറ്റം സമ്മതിച്ചുവെന്ന അറിയിപ്പുമായി ഡല്‍ഹി ക്രൈംബ്രാഞ്ച് രംഗത്തെത്തി. വെസ്റ്റ് ഡല്‍ഹി സ്വദേശിയായ ജിതേന്ദറുമായി പൂജ ലിവ് ഇൻ റിലേഷനിലായിരുന്നു. പൂജയുമായി അടുപ്പത്തിലായിട്ടും മുൻ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാൻ ജിതേന്ദര്‍ തയാറായില്ല. ജിതേന്ദറിന്റെ 11വയസുള്ള മകനാണ് ഇയാളെ വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സംശയത്തെ തുടര്‍ന്നാണ് കൊലപാതകം.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൂജ കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 300ഓളം സി.സി.സി.ടി ദൃശ്യങ്ങള്‍ ഇതിനായി പൊലീസ് പരിശോധിച്ചിരുന്നു. നിരന്തരമായി ഒളിസങ്കേതം പൂജ മാറ്റിയിരുന്നു. ഇതും പൊലീസിന് വെല്ലുവിളിയായിരുന്നു.ആഗസ്റ്റ് 10നാണ് 11കാരൻ കൊല്ലപ്പെട്ടുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിക്കുകയും അവിടെ അവസാനമായി എത്തിയത് പൂജയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൂജഅറസ്റ്റിലാവുകയായിരുന്നു.