പത്തനംതിട്ട: വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യയെ (26) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നാണ് സൂര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.സംഭവത്തില്‍ വിഷ്ണുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. വിഷ്ണു നേരത്തെ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.