തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍.മലയിന്‍കീഴ് കുളക്കോട്ടു വളവില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപി(27)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നാലും രണ്ടും വയസുള്ള മക്കളുടെ മുന്നിലിട്ടാണ് ദിലീപ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. ദിലീപ് ഭാര്യയെ മര്‍ദിക്കുന്നത് പതിവാണ്.ഞായറാഴ്ചയും മദ്യപിച്ചെത്തിയ ദിലീപ് ഭാര്യയെ മആക്രമിച്ചു. യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ദിലീപ് തന്നെ ദൃശ്യങ്ങള്‍ സെല്ഫിയായി ഫോണില്‍ പകര്‍ത്തി.താന്‍ ജോലിക്ക് പോയാണ് വായ്പ അടയ്ക്കുന്നതെന്നും മക്കളെ നോക്കുന്നതെന്നും ദിലീപ് ജോലിക്ക് പോകില്ലെന്നും യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.തലയിലും മുഖത്തും മുറിവേറ്റ ആതിര ബന്ധുവിനൊപ്പം തിങ്കളാഴ്ച രാവിലെയാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് ദിലീപിനെതിരെ വധശ്രമത്തിന് കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കി.അഞ്ച് വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. തുടര്‍ന്ന് വാടക വീടുകളില്‍ താമസിക്കുകയായിരുന്നു. ദിലീപ് മദ്യപിച്ചെത്തി ആതിരയെ മര്‍ദിക്കുന്നത് പതിവായതിനാല്‍ വീട്ടുടമകള്‍ ഇവരെ മാറ്റുക പതിവാണ്.