കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്.ഇന്ന് പുലര്‍ച്ച രണ്ടിനാണ് സംഭവം.കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ ആണ് യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സ്വയം നിറയൊഴിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.തിങ്കളാഴ്ച വൈകുന്നേരമാണ് ഷംസുദ്ദീന്‍ ഇവിടെ മുറിയെടുത്തത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പേരാമ്ബ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലോഡ്ജില്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന്, ബന്ധുക്കള്‍ ഇവിടെയെത്തിയപ്പോള്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ്സ്ഥലത്തെത്തിയത്.