യൂട്യൂബറെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭോജ്പുരി യൂട്യൂബറായ മാള്‍തി ദേവിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യൂട്യൂബില്‍ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ മാള്‍തിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചത്. സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാൻ പൊലീസിന് പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാള്‍തി ദേവിയെസന്ത് കബീര്‍ നഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മഹുലി പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ ഭര്‍തൃവീട്ടില്‍ മാള്‍തി ദേവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പിതാവ് ദീപ് ചന്ദ് ചൗഹാനില്‍ നിന്ന് ഞങ്ങള്‍ക്ക് പരാതിലഭിച്ചെന്ന് അഡീഷണല്‍ സൂപ്രണ്ട് (എഎസ്പി) സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മാല്‍തി ദേവിയുടെ ഭര്‍ത്താവ് വിഷ്ണു കുമാറിനും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്കുമെതിരെ മഹുലി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.