തിരുവനന്തപുരം: ബാലരാമപുരം മുടവൂര്‍പ്പാറ താന്നിവിളയിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. ഉത്രാടം മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്.ഇന്നലെ വൈകീട്ട് 6 മണിക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കല്‍ സ്റ്റോറില്‍ എത്തിയ ആളാണ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ഒന്നര പവന്‍്റ മാലയാണ് കവര്‍ന്നത്. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.