ബാലരാമപുരം മുടവൂര്‍പ്പാറ താന്നിവിളയിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണം; ഉത്രാടം മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയുടെ മാല കവർന്നത് മരുന്ന് വാങ്ങാനെന്നവ്യാജേന

തിരുവനന്തപുരം: ബാലരാമപുരം മുടവൂര്‍പ്പാറ താന്നിവിളയിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. ഉത്രാടം മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്.ഇന്നലെ വൈകീട്ട് 6 മണിക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കല്‍ സ്റ്റോറില്‍ എത്തിയ ആളാണ് മാല പൊട്ടിച്ച്‌ ഓടി രക്ഷപ്പെട്ടത്. ഒന്നര പവന്‍്റ മാലയാണ് കവര്‍ന്നത്. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × two =