കൊല്ലം: ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറില്‍ കൊണ്ടുപോയതെന്നാണ് വിവരംഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ആണ് തട്ടിക്കൊണ്ടുപോയത്. KL 01 3176 നമ്ബറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. അതിവേഗ അന്വേഷണം നടക്കുകയാണെന്നും എല്ലാവിധ ജാഗ്രതയും പുലര്‍ത്താൻ വേണ്ട നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുട്ടിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്. കാറിന്റെ നമ്ബര്‍ വ്യാജമെന്ന് പൊലീസ് പറയുന്നു. വൈകീട്ട് 4.20-ഓടെയാണ് സംഭവം. സഹോദരന്റെ നിലവിളി കേട്ടാണ് വിവരംഅറിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.