അട്ടപ്പാടി ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാനിറങ്ങി

പാലക്കാട്: അട്ടപ്പാടി പുളിയപ്പതിയില്‍ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാനിറങ്ങി. മണിക്കൂറുകളോളം ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാനയെ ഷോളയൂര്‍ ആര്‍.ആര്‍.ടി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജനവാസ മേഖലയില്‍ നിന്ന് തുരത്താനായത്.ഷോളയൂര്‍ ഊത്തുക്കുഴിയില്‍ 10 ദിവസം മുന്‍പ് ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആനയാണ് ഷോളയൂരില്‍ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ട് ദിവസം മുന്‍പ് തമിഴ്നാട് വനത്തില്‍ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച്‌ കടന്ന് ഒറ്റയാന്‍ പുളിയപ്പതിയിലെത്തിയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 + sixteen =