തിരുവനന്തപുരം: മുംബൈ -തിരുവനന്തപുരം വിമാനത്തില്‍ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്തു.മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. എഐസി 657 എന്ന വിമാനത്തില്‍ ബോംബ് വെച്ചതായി മുന്നറിയിപ്പ് സന്ദേശം ലഭിക്കുകയായിരുന്നു.
ഇതേതുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയില്‍ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. പൈലറ്റിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ എയർ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.