ലോട്ടറി വില്‍പ്പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ

തൃശൂർ : ലോട്ടറി വില്‍പ്പനക്കാരിയുടെ പഴ്സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ പാട്ടുരായ്ക്കലില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന കാന്‍സര്‍ രോഗിയായ സ്ത്രീയുടെ പണമടങ്ങിയ പഴ്സാണ് സ്വകാര്യ ബസ് ഡ്രൈവറായ ജോയ് മോഷ്ടിച്ചത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.ലോട്ടറി വാങ്ങാനെന്ന വ്യാജേന ഇയാള്‍ വില്‍പ്പനക്കാരിയുടെ അരികിലെത്തി പഴ്സ് എടുത്ത് ഓടിപ്പോവുകയായിരുന്നു. പഴ്സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാര്‍ഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പരിസരമാകെ നോക്കിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ലോട്ടറി വില്‍പ്പനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍, ലോട്ടറി വില്‍പ്പനക്കാരി പറഞ്ഞ അടയാളവിവരങ്ങളുള്ള ഒരാള്‍ പാട്ടുരായ്കല്‍ ഭാഗത്ത് വേഗത്തില്‍ ഓടിപ്പോകുന്നതും, പിന്നീട് ഓട്ടോറിക്ഷയില്‍ കയറുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + 5 =