കൊച്ചി : കൊച്ചിയില്‍ എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശിനി പിടിയില്‍. ഉണിച്ചിറയില്‍ ഫ്ലാറ്റ് എടുത്ത് സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്ന യുവതിയില്‍ നിന്നും കൊച്ചിയില്‍ 55 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് പൊലീസിന്റെ പിടിയില്‍ ആയത്. സുഹൃത്ത് കാസര്‍ക്കോട് സ്വദേശി സമീര്‍ ഓടി രക്ഷപെട്ടു. ഇരുവരും ലഹരി ഇടപാട് നടത്തുന്നതായി തൃക്കാക്കര പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പൊലീസ് പരിശോധന നടത്തിയപ്പോഴാണ് യുവതി പിടിയിലായത്.