അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന് വിളംബരം കുറിച്ച് ആയിരങ്ങൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയിൽ സഹസ്ര ദീപം തെളിയിക്കും

തിരുവനന്തപുരം: ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അനന്തപുരി ഹിന്ദു മഹാസമ്മേളനം 2023 ഏപ്രിൽ 21 മുതൽ 25 വരെ സ്വാമി സത്യാനന്ദ സരസ്വതി നഗർ (പുത്തരിക്കണ്ട മൈതാനി)യിൽ നടക്കുകയാണ്. നാരീശക്തി രാഷ്ട്ര പുനര നിർമ്മാണത്തിന്’ എന്നുള്ളതാണ് ഈ വർഷത്തെ മുദ്രാവാക്യം.

സമ്മേളനത്തിന്റെ വിളംബരംകുറിച്ച് 20 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ആയിരം വനിതകൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സമ്മേ ളനത്തിന്റെ ‘വിളംബരം’ അറിയിക്കുന്നതിനായി സഹസദീപം തെളിയിക്കും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സതീശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ പ്രിൻസ് ആദിത്യവർമ്മ, കലാ- സാംസ്കാരിക, ആദ്ധ്യാത്മിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two − 1 =