തൃശൂര്‍: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.തൃശൂര്‍: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. തൃശൂര്‍: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.വാടാനപ്പിള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തുകയാണു സഞ്ജുന. ബംഗളുരുവില്‍ ഇടക്കിടെ പോയിവരുന്ന ഇവര്‍ അവിടെ നിന്നാണു മയക്കുമരുന്നെത്തിച്ചു വിപണനം നടത്തുന്നത്. പിടിയിലായവരില്‍ മെബിന്‍ എന്നയാള്‍ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പിടിയിലായവര്‍ നിരവധി തവണ മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.
മയക്കുമരുന്നുമായി ബംഗളുരുവില്‍നിന്നു തൃശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ സഹിതം തൃശൂര്‍ കിഴക്കേക്കോട്ട ഭാഗത്തുനിന്നും ഈസ്റ്റ് എസ്.എച്ച്.ഒ. പി. ലാല്‍കുമാറും തൃശൂര്‍ സിറ്റി പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ രണ്ടു ലക്ഷത്തിലധികം രൂപ വിലവരും.