പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളില്‍ ആംബുലന്‍സും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ജല്‍പൈഗുരി ജില്ലയില്‍ വച്ചാണ് അപകടം നടന്നത്.ജബ്രവിതയിലെ ദേശീയ പാത 31 ല്‍ വച്ചാണ് ആറുപേരുമായി പോയ ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ചത്. മൂന്നു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് മുക്തി സാഹ(53) എന്നയാളെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്.