കൊണ്ടോട്ടി: കൊണ്ടോട്ടി മൊറയൂരില്‍ 75 കിലോ കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.മലപ്പുറം കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണ് എക്സൈസിന്റെ അറസ്റ്റിലായത്.മൊറയൂര്‍ സ്വദേശി ഉബൈദുല്ല, കൊണ്ടോട്ടി സ്വദേശി അബ്ദുറഹിമാന്‍, ഭാര്യ സീനത്ത് എന്നിവരാണ് പിടിയിലായത് . മലപ്പുറം എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരും എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും മലപ്പുറം ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഉബൈദുല്ലയുടെ ഇരുചക്ര വാഹനത്തിലും അബ്ദുറഹ്‌മാന്റെ വീട്ടിലും കാറിലുമായിട്ടാണ് ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.