കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി : : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രഖ്യാപിച്ചു.എറണാകുളം, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗൻവാടി ഉള്‍പ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നതായി കളക്ടര്‍ അറിയിച്ചു. കൂടാതെ ഇന്ന് പുലര്‍ച്ചെ 5.30 ശേഷം ഉള്ള റഡാര്‍ ഇമേജ് പരിശോധിച്ചതില്‍ ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം ആലപ്പുഴയില്‍ മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ല.ഓറഞ്ച് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − fourteen =