കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി .തോപ്പുംപടി സ്വദേശി സജാര്‍, കിഴക്കമ്ബലം സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശി മണി ഭാസ്ക്കര്‍ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയില്‍ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്. ദേശീയ പതാക ഉള്‍പ്പടെ വാഹനത്തില്‍ മാലിന്യം കൊണ്ട് തള്ളുകയായിരുന്നു.ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലിന്യത്തോടൊപ്പം ദേശീയപതാക കൊടുത്തയച്ചവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. കോസ്റ്റ് ഗാര്‍ഡിന്‍റെ പതാകയും ദേശീയപതാകയും യൂണിഫോമുകളും ഇരുമ്പനം കടത്തുകടവ് റോഡിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു.