കോഴിക്കോട് ചേളന്നൂരില്‍ റോഡിലേക്ക് ഓടി ലോറിക്ക് മുന്നില്‍പ്പെട്ട മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ റോഡിലേക്ക് ഓടി ലോറിക്ക് മുന്നില്‍പ്പെട്ട മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.പിതാവ് റോഡരികില്‍ നിർത്തിയ സ്കൂട്ടറിലേക്ക് കയറ്റാൻ നോക്കുന്നതിനിടെ കുട്ടി റോഡിലേക്കോടുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ടിപ്പർ കടന്നുപോയത്. തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എട്ടേരണ്ട്-പട്ടർപാലം റോഡില്‍ കണ്ണങ്കര ജുമാമസ്ജിദിന് സമീപമാണ് സംഭവം. പിതാവും രണ്ടുമക്കളും കടയില്‍നിന്ന്‌ സാധനം വാങ്ങി തിരിച്ചുപോകാനിറങ്ങിയപ്പോഴാണ് സംഭവം. മൂത്തകുട്ടി സ്കൂട്ടറിന് പിന്നില്‍ കയറിയിരുന്നു. ഇളയകുട്ടി ക‍യറാനായി പിതാവ് കാത്തുനില്‍ക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് കുട്ടി റോഡിലേക്ക് ഓടിയത്.ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും ദൈവത്തിന്‍റെ കരങ്ങളാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു. ഒരുപാട് സമയം മനസ് മരവിച്ച അവസ്ഥയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *