പറമ്പിക്കുളം: കടുവ സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. പറമ്ബിക്കുളം വനം വകുപ്പിന്റെ പഴയ ക്വാര്‍ട്ടേഴ്സ് ഭാഗത്താണ് ജഡം കണ്ടെത്തിയത്.ശരീരത്തില്‍ മുറിവുകളുണ്ട്. ഈ പരിസരത്ത് സ്വാഭാവിക മുറിവുകളോടെ കടുവയുടെ സഞ്ചാരമുണ്ടായിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെട്ടിരുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറ്റിയുടെ (എന്‍.ടി.സി.എ) മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.