ഇടുക്കി: ഇടുക്കിയിലെ ഇരട്ടയാറില്‍ വീണ്ടും കടുവ സാന്നിധ്യം. കഴിഞ്ഞ രാത്രിയില്‍ ജോലിക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയ ആളാണ് വഴിയരികില്‍ കടുവ നില്‍ക്കുന്നത് കണ്ടത്.അതേസമയം, വാത്തികുടിയില്‍ കണ്ടത് പുലി വര്‍ഗത്തില്‍പ്പെട്ട ജീവി ആകാമെന്ന നിഗമനത്തില്‍ വനം വകുപ്പ്. ഇതോടെ പ്രദേശത്ത് കൂട് സ്ഥാപിയ്ക്കും.കഴിഞ്ഞ ഒരാഴ്ചയായി കടുവ പേടിയിലാണ് ഇടിഞ്ഞമല,അടയാളക്കല്ല് മേഖല. കൃഷിയിടങ്ങളില്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വനം വകുപ്പ് പലയിടത്തായി സ്ഥാപിച്ച ക്യാമറകളില്‍ ചിത്രം പതിഞ്ഞിട്ടില്ല. ഇതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ ഉദയഗിരി ടവര്‍ ജങ്ഷനില്‍ 2 കടുവകളെ കണ്ടെന്ന് ബൈക്ക് യാത്രികന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ രാത്രി 10 മണിയോടെ ഇരട്ടയാര്‍ വെട്ടിക്കാമറ്റത്തിന് സമീപം റോഡരികില്‍ മറ്റൊരാളും കടുവയെ കണ്ടത്.ചെമ്പക പാറ സ്വദേശിയായ ജോഷിയാണ് ഓട്ടോ വരുന്നതിനിടെ കടുവ അടുത്തുള്ള റബര്‍ തോട്ടത്തിലേയ്ക്ക് നടന്നു നീങ്ങുന്നത് കണ്ടത്. വനപാലകര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.