തിരുവനന്തപുരം :-വയലാറിന്റെ 96-മത് ജന്മ ദിനമാണിന്ന് എന്നാൽ അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കുന്നതിന് സർക്കാർ ഉൾപ്പെടെയുള്ള സാമൂഹിക സംഘടനകൾ മറന്നു പോയൊയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മലയാള സിനിമയ്ക്കു വളരെയധികം സംഭാവനകൾ നൽകിയ മൂന്ന് പേരാണ് വയലാർ, പി. ഭാസ്ക്കാരൻ, ദേവരാജൻ എന്നിവർ. ഇവരുടെ പ്രതിമകൾ മനവീയം വീഥിയോടു ചേർന്ന് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ വേണ്ടത്ര പരിഗണനയൊന്നുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. മാനവിയം വീഥിയിൽ പുത്തൻ തലമുറ അടിച്ചു പൊളിക്കുമ്പോൾ പഴയകാല ഓർമകളിലെ ഈ മഹാരഥൻമാരെ വിസ്മരിക്കുന്നത് കലാകേരളത്തിന് ഒരിക്കലും ഭൂഷിതമല്ല.