തിരുവനന്തപുരം: കുരങ്ങു വസൂരി സ്ഥിരീകരിച്ച രോഗി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.ആശങ്ക വേണ്ടെങ്കിലും ജാഗ്രത തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. നിലവില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. ഈ അഞ്ച് ജില്ലകളില്‍ ഉള്ളവര്‍ രോഗം സ്ഥിരീകരിച്ച യുവാവുമായി ഫ്ലൈറ്റ് കോണ്ടാക്ടറില്‍പ്പെട്ടവരാണ്. 164 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനത്തില്‍ 11 പേരാണ് ഹൈറിസ്ക് കോണ്ടാക്ടില്‍പ്പെട്ടവര്‍.