തലസ്ഥാനത്ത് കാർഗിൽ വിജയ് ദിവസ് നാളെ.

തിരുവനന്തപുരം :-തലസ്ഥാനത്ത് അഖിലഭാരതീയ പൂർവ്വസൈനിക് സേവാപരിഷത്ത് ജില്ലാകമ്മിറ്റി -താലൂക്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. രാഷ്ട്രസുരക്ഷക്കായി വീരമൃത്യുവരിച്ച ധീര സൈനികർക്ക് പാളയം യുദ്ധ സ്മാരകത്തിൽ രാവിലെ 8.30ന് ശ്രദ്ധ ാ ഞ്‌ജലി നടത്തും. എയർവെയ്സ് മാർഷൽ റിട്ട:ടി. പി. മധുസൂധനൻ നേതൃത്വം നൽകും.

ജില്ലാപ്രസിഡന്റ്‌ ആർ അജയൻ, സംസ്ഥാന രക്ഷാധികാരി റിട്ട: ക്യാപ്ടൻ ഗോപകുമാർ, മഹാനഗരം കോർഡിനേറ്റർ ആർ. ശ്രീകുമാർ, ജനറൽ സെക്രട്ടറി രാജീവ്‌ ഉണ്ണിത്താൻ തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച നായിക് ഷിജു കുമാറിന്റെ കോട്ടൺ ഹില്ലിലെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും രാവിലെ 10.30ന് പ്ലാവോട് ഭാരതീയ വിദ്യാഭവൻ സ്കൂളിൽ കാർഗിൽ യുദ്ധ വിജയ അനുസ്മരണം നടത്തും എയർമാർഷൽ എ. വി. എസ്. എം റിട്ട: ഐ. പി. വിപിൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ റിട്ട:കേണൽ സുധാകരൻ നായർ മുഖ്യപ്രഭാഷണം നടത്തും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − 5 =