തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ എത്തിയ തിരുവിതാം കൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനു കാന്തള്ളൂർ മഹാ ദേവ ഭാഗവതട്രസ്റ്റ് പൊന്നാട അണിയിച്ചു സ്വീകരണം നൽകി. ക്ഷേത്രത്തിൽ മഹാ ഭാഗവത
മഹാ ഭാഗവതസപ്തഹത്തിന്റെ മൂന്നാദിവസം നടക്കുന്നസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാന്തള്ളൂർ മഹാ ഭാഗവതട്രസ്റ്റ് ചെയർമാൻ വേട്ടക്കുളം ശിവാനന്ദൻ, ജനറൽ സെക്രട്ടറി ഡോക്ടർ ജി രാമമൂർത്തി, ചെന്റിട്ട ഹരി സ്വാമി, ട്രസ്റ്റ് അംഗങ്ങൾ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ, കൗ ൺ സിലർ കൃഷ്ണ കുമാർ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.