വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം.11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ വിവാഹ ഘോഷയാത്രയ്ക്ക് നേരെയാണ് നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചുകയറിയത്. തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ സുല്‍ത്താന്‍പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഭോപ്പാലിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. അപകട വിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ അരവിന്ദ് കുമാര്‍ ദുബെയും പൊലീസ് സൂപ്രണ്ട് വികാസ് കുമാര്‍ സെഹ്‌വാളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, ട്രക്കിന്റെ ഡ്രൈവര്‍അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായും സെഹ്വാള്‍ പറഞ്ഞു.