തിരുവനന്തപുരം: രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ലിഫ്റ്റിൽ കുടുങ്ങിപ്പോയ തിരുമല സ്വദേശി രവീന്ദ്രൻ നായരെ കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ഇന്ന് രാവിലെ 6 മണിക്ക് ലിഫ്റ്റ് ഓപ്പറേറ്റർ വന്ന് ലിഫ്റ്റ് തുറന്നപ്പോഴാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തെപ്പറ്റി അന്വേഷണം നടത്താമെന്ന് സൂപ്രണ്ട് അറിയിച്ചു.ലിഫ്റ്റ് ഉപയോഗിക്കുന്നതല്ലായിരുന്നുവെന്നാണ് വിശദീകരണം.