സൗദിയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം

സൗദിയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം.ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ദമ്മാം ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ത്ഥികളും, ഒരേ കെട്ടിടത്തിലെ വിവിധ ഫ്ലാറ്റുകളില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സൻ റിയാസ് (18), അമ്മാര്‍ (13) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഇബ്രാഹിം അസ്ഹറും ഹസ്സൻ റിയാസും അപകടസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ദമ്മാം സെൻട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മാറിന്റെ നില ഗുരുതരമായി തുടരുന്നു.
ദമ്മാം ഗവര്‍ണര്‍ ഹൗസിന് മുന്നിലുള്ള റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ്‌ ദമ്മാമിനെ നടുക്കിയ അപകടം ഉണ്ടായത്. വൈകീട്ട് സുഹൃത്തുക്കള്‍ മൂന്നു പേരും അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോയതായിരുന്നു.ഡ്രൈവിംങ് ലൈസൻസുള്ള ഹസൻ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. അതിവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven + 16 =