ബോ​​​ര്‍​​​ഡിം​​​ഗ് സ്കൂ​​​ളി​​​ല്‍ പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍​​​ഥി​​​നി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രെക്കൂടി കസ്റ്റഡിയിലെടുത്തു

ക​​​ള്ള​​​ക്കു​​​റി​​​ച്ചി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ക​​​ള്ള​​​ക്കു​​​റി​​​ച്ചി​​​യി​​​ല്‍ ചി​​​ന്ന​​​സേ​​​ല​​​ത്തെ ക​​​നി​​​യ​​​മൂ​​​രി​​​ലു​​​ള്ള ബോ​​​ര്‍​​​ഡിം​​​ഗ് സ്കൂ​​​ളി​​​ല്‍ പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍​​​ഥി​​​നി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നാ​​​യി ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കു​​​ട്ടി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാക്കു​​​റി​​​പ്പി​​​ല്‍ ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു പ​​​രാ​​​മ​​​ര്‍​​​ശ​​​മു​​​ണ്ട്.പ​​​ഠി​​​ക്കാ​​​ന്‍ പി​​​ന്നാ​​​ക്കം​​​നി​​​ന്ന ത​​​ന്നെ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, കെ​​​മി​​​സ്ട്രി അധ്യാപകര്‍ മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നും വാ​​​ര്‍​​​ഷി​​​ക സ്കൂ​​​ള്‍ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​നു മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടു പ​​​റ​​​യ​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് മ​​​റ്റു​​​ള്ള​​​വ​​​ര്‍​​​ക്കു​​​ മു​​​ന്നി​​​ല്‍ പ​​​രി​​​ഹാ​​​സ്യ​​​യാ​​​ക്കി​​​യെ​​​ന്നും 17 വ​​​യ​​​സു​​​ള്ള പെ​​​ണ്‍​​​കു​​​ട്ടി​​​യു​​​ടെ കൈ​​​പ്പ​​​ട​​​യി​​​ലു​​​ള്ള ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു​​​റി​​​പ്പി​​​ലു​​​ണ്ട്.ജൂ​​​ലൈ 13നാ​​​ണ് സ്കൂ​​​ള്‍ ഹോ​​​സ്റ്റ​​​ല്‍ പ​​​രി​​​സ​​​ര​​​ത്ത് കു​​​ട്ടി​​​യെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ മു​​​ക​​​ളി​​​ല്‍​​​നി​​​ന്നു താ​​​ഴേ​​​ക്കു ചാ​​​ടി​​​യ​​​താ​​​ണെന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന് കൂ​​​ട്ടു​​​കാ​​​രി മൊ​​​ഴി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍, മ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ദേ​​​ഹ​​​ത്ത് പ​​​രി​​​ക്കി​​​ന്‍റെ പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണ് പോ​​​സ്റ്റ്മോ​​​ര്‍​​​ട്ടം റി​​​പ്പോ​​​ര്‍​​​ട്ട്. കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ബ​​​ന്ധു​​​ക്ക​​​ളും മ​​​ര​​​ണ​​​ത്തി​​​ല്‍ ദു​​​രൂ​​​ഹ​​​ത ആ​​​രോ​​​പി​​​ച്ച്‌ ക​​ട​​ലൂ​​രി​​​ലെ പെ​​​രി​​​യ​​​സ​​​ന​​​ല്ലൂ​​​രി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × four =