നേമം: വഴിയാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്‌സ് കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. രാജാജി നഗര്‍ സ്വദേശി രാജേഷ് (35), ചിറക്കുളം സ്വദേശി രതീഷ് (40) എന്നിവരാണ് പിടിയിലായത്.ഏഴിന് രാത്രി 10ഓടെ പവര്‍ഹൗസ് റോഡിലെ ബാര്‍ ഹോട്ടലിനു സമീപമായിരുന്നു സംഭവം.
വഴിയാത്രികനായ മുഹമ്മദിനോട് പ്രതികള്‍ 1000 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ആക്രമിച്ച് മുഹമ്മദിന്റെ കൈവശമുണ്ടായിരുന്ന 15,000 രൂപ അടങ്ങിയ പഴ്‌സുമായി ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയായിരുന്നു. ഫോര്‍ട്ട് സി.ഐ ശിവകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.